
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ഡിവാരിയോസ് ഫെസ്റ്റ് വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ റവ. ഡോ. പോൾ പുതുവ വി.സി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. മാത്യു നായ്ക്കംപറമ്പിലിനെ ആദരിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, ചാലക്കുടി മുനിസിപ്പൽ കൗൺസിലർ വി.ഒ പൈലപ്പൻ, മേലൂർ ഗ്രാമ പഞ്ചായത്തംഗം റിൻസി രാജേഷ്, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, സ്റ്റാഫ് കോർഡിനേറ്റേഴ്സ് ജിജോ ജോസഫ്, സാഗി അലക്സ്, സ്റ്റുഡൻ്റ്സ് കോർഡിനേറ്റേഴ്സ് ജോവാൻ എടാട്ടുകാരൻ, ലിറ്റിൽ റോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന കലാ-കായിക മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ പങ്കെടുത്തു. ഫുട്ബോൾ ടൂർണമെന്റിൽ കാലടി ശ്രീ ശങ്കര കോളേജ്, ഗ്രുപ്പ് സോങ് രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ മാള, ഗ്രൂപ്പ് ഡാൻസ് സെൻറ് ജോസഫ്സ് ഹൈസ്കൂൾ അങ്കമാലി, സ്പോട്ട് റീൽ മേക്കിങ് ശ്രീഹരി ഹോളി ഗ്രേസ് ആർട്സ് & സയൻസ് കോളേജ് മാള, പെസ് ഓൺലൈൻ മത്സരത്തിൽ മിലൻ പോൾ ജയ് ഭാരത് ആർട്സ് & സയൻസ് കോളേജ് പെരുമ്പാവൂർ എന്നിവർ ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി ക്യാഷ് അവാർഡ്കളും ട്രോഫികളും സമ്മാനിച്ചു.
Photo Courtesy - Google










