02:25pm 14 October 2026
NEWS
ഡിംസ് ഡിവാരിയോസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
01/10/2026  08:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് ഡിവാരിയോസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് ‘ഡിവാരിയോസ് ഫെസ്റ്റിന്റെ‘ ഭാഗമായി ചാലക്കുടി ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച ഇൻ്റർ കോളേജ് ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ്  ചാലക്കുടി നഗരസഭ അധ്യക്ഷ ശ്രീമതി ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ആവേശകരമായ ഫൈനലിൽ കാലടി ശ്രീശങ്കര കോളേജ് ഒന്നാം സ്ഥാനവും, ചൂണ്ടി ഭാരത് മാതാ ലീഗൽ സ്റ്റഡീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശ്രീശങ്കരാചാര്യ കോളേജിലെ നിഖിൽ ടി സി മികച്ച കളിക്കാരനും  ഭാരത് മാതാ കോളേജിലെ ഹേമന്ത്  മികച്ച ഗോളിയുമായി തിരഞ്ഞെടുക്കപ്പെട്ടു.കോളേജ് ഡയറക്ടർ റവ.ഡോ. ആൻ്റണി വടക്കേകര വി.സി വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. നഗരസഭാ മുൻ അധ്യക്ഷൻ ശ്രീ വി.ഓ. പൈലപ്പൻ, മേലൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റിൻസി രാജേഷ്, കോളേജ് പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൺവീനർമാരായ ജിജോ ജോസഫ്, സാഗി പോൾ, ലിൻസൻ എം. ജയിംസ്, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമാരായ ജോവാൻ എടാട്ടുകാരൻ, ലിറ്റിൽ റോസ് രാജു, അലൻ വിൻസെന്റ് എന്നിവർ നേതൃത്വം നല്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img