05:54pm 11 November 2026
NEWS
വിദഗ്ധ ചികിത്സക്കായി ഡിജോ കാപ്പനെ വെല്ലൂരിലേക്ക് മാറ്റി
29/10/2025  12:20 PM IST
ചെറുകര സണ്ണിലൂക്കോസ്
വിദഗ്ധ ചികിത്സക്കായി ഡിജോ കാപ്പനെ വെല്ലൂരിലേക്ക് മാറ്റി

വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊതു പ്രവർത്തകൻ ഡിജോ കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും പനി ബാധിച്ചതിനാൽ മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

തലസ്ഥാനത്തെ ബേക്കറി ജംക‍്ഷനു സമീപമുള്ള ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നു പോകുന്നതിനിടെ കാറ് നിയന്ത്രണം വിട്ട് ചുമരിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് രണ്ടാഴ്ച മുൻപ് ഡിജോ കാപ്പനു പരുക്കേറ്റത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img