
അന്തരിച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പന് സ്‌മൃതിപൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹ കൂട്ടായ്മ ഇന്ന്. അക്ഷര നഗരിയിലെ , കാപ്പൻ്റെ സുഹൃത്തുക്കൾ വിങ്ങുന്ന ഓർമ്മകളുമായി സി എം എസ് കോളേജിലെ ഗ്രേറ്റ് ഹാളിൽ വൈകുന്നേരം 4.30 നാണ് ഒത്തുചേരുന്നത്. നീയമ സഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, സിപി ജോൺ, ഫ്രാൻസീസ് ജോർജ് എം.പി, മാണി സി കാപ്പൻ എം എൽ എ , ഡോ. സിറിയക്ക് തോമസ്, വൈക്കം വിശ്വൻ,സ്റ്റീഫൻ ജോർജ്, വിബി ബിനു തുടങ്ങിയവരും ഡിജോ കാപ്പനുമായി സൗഹൃദം ഉണ്ടായിരുന്ന ഒട്ടേറെ പ്രമുഖ നേതാക്കളും പൊതുപ്രവർത്തകരും സുഹൃത്തുക്കളും അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഡിജോ കാപ്പൻ പ്രസിഡണ്ടായിരുന്ന ഡെമോക്രാകാറ്റിക്ക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻ വയ്ൻമെൻ്റ് പ്രൊട്ടക്ഷൻ ഫോറത്തിലെ സഹപ്രവർത്തകരാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നത്.
Photo Courtesy - Google










