11:33pm 26 June 2026
NEWS
ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ്
28/12/2025  06:17 AM IST
nila
ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നു എന്നായിരുന്നു ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടുന്നത്. അദ്വാനിയുടെ കാൽക്കലിരിക്കുന്ന മോദിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് ദിഗ്‌വിജയ് സിങ് ആർഎസ്എസിനെ പുകഴ്ത്തിയത്.  ഇതാണ് ആർഎസ്എസിന്റെ സംഘടനാബലം എന്നും ദിഗ്‌വിജയ് സിങ് പോസ്റ്റിൽ കുറിച്ചു. 

കോൺ​ഗ്രസ് പ്രവർത്തകസമിതി യോഗത്തിലും ദിഗ്വിജയ് സിങ് സമാനാഭിപ്രായം  ഉന്നയിച്ചു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ല. പിസിസി അധ്യക്ഷൻമാരെ നിയമിക്കുക മാത്രമാണ് നടക്കുന്നത് എന്നും താഴെത്തട്ടിൽ ചലനം ഇല്ലെന്നും സിങ് കുറ്റപ്പെടുത്തി. താൻ ആരെയും പുകഴ്ത്തിയിട്ടില്ലെന്നും എക്കാലത്തും ഉന്നയിച്ചിട്ടുള്ളത് പോലെ പാർട്ടിയെ ശക്തിപെടുത്താൻ അധികാരവികേന്ദ്രീകരണം നടക്കണം എന്ന് പറഞ്ഞതിൽ തെറ്റ് എന്താണെന്നുമാണ്  ദിഗ്വിജയ് സിങിന്റെ പിന്നിടുള്ള പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img