12:04am 12 November 2026
NEWS
ഡിജിറ്റൽ WPS തൊഴിൽ വിപണിയിൽ വിശ്വാസവും തൊഴിലളികൾക്ആത്മ വിശ്വാസവും വർധിപ്പിച്ചു: ഖത്തർ തൊഴിൽ മന്ത്രി
22/11/2025  01:35 PM IST
nila
ഡിജിറ്റൽ WPS തൊഴിൽ വിപണിയിൽ വിശ്വാസവും തൊഴിലളികൾക്ആത്മ വിശ്വാസവും വർധിപ്പിച്ചു: ഖത്തർ തൊഴിൽ മന്ത്രി

 


ദോഹ: വേതന സംരക്ഷണ സിസ്റ്റം (WPS) ജിസിസി രാഷ്ട്രങ്ങളിലെ തൊഴിൽ വിപണിയുടെ ഗവണൻസ് ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മറി വ്യക്തമാക്കി. ജിനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) ഗവർണിംഗ് ബോഡി മീറ്റിംഗിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഉയർന്നതല ബ്രീഫിംഗിൽ അദ്ദേഹം പങ്കെടുത്തു.
ജിസിസി തൊഴിൽ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ബ്യൂറോയും ഖത്തറിന്റെ സ്ഥിരമിഷനും ജിസിസിയുടെ മിഷനും ചേർന്നാണ് സെഷൻ സംഘടിപ്പിച്ചത്. ILOയുമായി ചേർന്ന് നടത്തിയ വേതന സംരക്ഷണ വ്യവസ്ഥകളുടെ പരിണാമത്തെക്കുറിച്ചുള്ള സംയുക്ത പഠനത്തിന്റെ ഫലങ്ങളുംയോഗത്തിൽ അവതരിപ്പിച്ചു.തൊഴിലാളികളുടെ അവകാശ സംരക്ഷണം, മാന്യമായ ജോലി മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ ജിസിസിയുടെ കൂട്ടായ നിലപാട് പഠനത്തിൽ തെളിയുന്നുവെന്ന് ഡോ. അൽ മെറി  പ്രസംഗത്തിൽ പറഞ്ഞു.
ജിസിസിയിലെ വേതന സംരക്ഷണ മോഡൽ ഇപ്പോൾ പ്രാദേശികവും അന്തർദേശീയവും ആയ തലങ്ങളിൽ ഒരു മാതൃകയായി രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരമ്പരാഗത നിയമങ്ങളിൽ നിന്ന് സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റം വേതന പെയ്മെന്റുകളുടെ സുതാര്യതയും സമയബന്ധിതതയും വർധിപ്പിച്ചുവെന്നും, തൊഴിലുടമ-തൊഴിലാളി വിശ്വാസം ശക്തിപ്പെടുത്തി തൊഴിൽ വിപണിയുടെ ദൈർഘ്യമേറിയ സ്ഥിരത ഉറപ്പാക്കിയതുമായ മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് WPS, വേഗത്തിലുള്ള തർക്കപരിഹാര സംവിധാനങ്ങൾ, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ സാമൂഹ്യനീതി ലക്ഷ്യങ്ങൾ പ്രാപിക്കാൻ സഹായിക്കുന്നുവെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img