
ദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ സേവനം ഉറപ്പാക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ 'വെർച്വൽ അസിസ്റ്റന്റ്' സേവനം പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ സേവനം അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സാമ്പത്തിക മേഖലയിലെ മൂന്നാം ഘട്ട തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വിവരങ്ങളും റിപ്പോർട്ടുകളും വേഗത്തിൽ കണ്ടെത്താനും പൊതുജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ഈ എഐ അസിസ്റ്റന്റ് സഹായിക്കും.മനുഷ്യരുമായി സംസാരിക്കുന്നതിന് സമാനമായ ഇന്റർഫേസ് വഴി ബാങ്കിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തൽക്ഷണം ലഭ്യമാകും.സാമ്പത്തിക വിവരങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും സുതാര്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഇത് സഹായിക്കുന്നതിനായി
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിൽ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യം.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണിതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.qcb.gov.qa) സന്ദർശിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.











