NEWS
ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം
21/07/2026 08:10 PM IST
nila

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.വായനയുടെ ലോകം മനുഷ്യന്റെ സാംസ്കാരികത വെളിവാക്കുന്നതാണെന്നും ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ വായനക്കു പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ പി ടി എ വൈസ്പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ബിനു കെ സാമുവേൽ സ്വാഗതം ആശംസിച്ചു.കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.ബർസാർ ഫാ ഫിലിപ്പ് ജമ്മത്തുകളത്തിൽ ആശംസ നേർന്നു. സീനിയർ അസിസ്റ്റന്റ് ജോമോൻ സി ടി, സ്റ്റാഫ് സെക്രട്ടറി സൂസൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











