11:26am 02 August 2026
NEWS
ഡിജിറ്റൽ കേരളം: ഇനി ഫയലുകൾ അതിവേഗം നീങ്ങും, ഓഫീസ് കയറിയിറങ്ങേണ്ട
02/08/2026  08:12 AM IST
ന്യൂസ് ബ്യൂറോ
ഡിജിറ്റൽ കേരളം: ഇനി ഫയലുകൾ അതിവേഗം നീങ്ങും, ഓഫീസ് കയറിയിറങ്ങേണ്ട

തിരുവനന്തപുരം: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാനത്ത് 'ഡിജിറ്റൽ-ഫസ്റ്റ്' ഭരണപരിഷ്‌കാരത്തിന് തുടക്കമായി. പേപ്പർരഹിത ഭരണ സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങുന്ന ദുരിതത്തിന് ഇതോടെ വിരാമമാകും. പദ്ധതി നടപ്പാക്കുന്നതിനായുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ചു.
​പ്രധാന സവിശേഷതകൾ:
​'വൺസ്-ഒൺലി' തത്വം: ഒരേ രേഖകളോ വിവരങ്ങളോ വെവ്വേറെ ഓഫീസുകളിൽ വീണ്ടും വീണ്ടും സമർപ്പിക്കേണ്ടതില്ല. 'ഡിജിലോക്കർ' ഉപയോഗിച്ച് വകുപ്പുകൾ തമ്മിൽ വിവരങ്ങൾ നേരിട്ട് പങ്കുവെക്കും.
​പേപ്പർരഹിത സേവനം: ഓൺലൈൻ അപേക്ഷകൾ, ഡിജിറ്റൽ ആശയവിനിമയം, അപേക്ഷയുടെ പുരോഗതി തത്സമയം അറിയാനുള്ള സംവിധാനം എന്നിവ പ്രാവർത്തികമാക്കും. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചോദിക്കുന്നത് ഒഴിവാക്കും.
​നിയമ പരിഷ്കാരം: റവന്യൂ, വ്യവസായം, തൊഴിൽ, നഗരവികസനം തുടങ്ങിയ വകുപ്പുകളിലെ കാലഹരണപ്പെട്ടതും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യും.
​സാങ്കേതിക സഹായം: ഭരണപരിഷ്കാരങ്ങൾ നിർദ്ദേശിക്കാനും നടപ്പാക്കാനും സാങ്കേതിക സർവകലാശാലയുടെ സഹായം ഉറപ്പാക്കും.
​സർക്കാർ സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സമഗ്ര മാറ്റം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img