02:36pm 04 October 2026
NEWS
മെഡിക്കൽ ലീവ് നടപടികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സംയോജനം; 'മവാരിദ്', 'ഇജാസ' സിസ്റ്റങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു
03/10/2026  10:10 AM IST
nila
മെഡിക്കൽ ലീവ് നടപടികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സംയോജനം; മവാരിദ്, ഇജാസ സിസ്റ്റങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു

ദോഹ: സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും പൊതുജന ആരോഗ്യ മന്ത്രാലയവും സംയുക്തമായി സർക്കാർ ജീവനക്കാരുടെ അസുഖ അവധി (Sick Leave) നടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കി. ഇതിനായി 'മവാരിദ്' (Mawared), 'ഇജാസ' (Ejaza) സിസ്റ്റങ്ങൾ തമ്മിൽ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചു.
​അസുഖ അവധികൾ അംഗീകരിക്കുന്ന മുറയ്ക്ക് തന്നെ വിവരങ്ങൾ സുരക്ഷിതമായി ഇരു സിസ്റ്റങ്ങൾക്കുമിടയിൽ കൈമാറാൻ ഈ ലിങ്കിംഗ് വഴി സാധിക്കും. മുൻപ് 81 പ്രവൃത്തി മണിക്കൂറുകൾ വരെ എടുത്തിരുന്ന നടപടികൾ പുതിയ സിസ്റ്റം നിലവിൽ വന്നതോടെ വെറും ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.ഡിജിറ്റൽ പരിവർത്തനത്തിലൂടെ സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img