03:35pm 04 September 2026
NEWS
സ്കൂളുകളിൽ ഇനി ഡിജിറ്റൽ ഹാജർ; 'ഹുദൂരി' സംവിധാനം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം
02/09/2026  10:21 AM IST
nila
സ്കൂളുകളിൽ ഇനി ഡിജിറ്റൽ ഹാജർ; ഹുദൂരി  സംവിധാനം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: പുതിയ അധ്യയന വർഷത്തിൽ (2026-2027) രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താൻ നൂതന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു. 'ഹുദൂരി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കൈപ്പത്തി തിരിച്ചറിയൽ (Palm Recognition) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മുൻപ് ആറ് സ്കൂളുകളിലായി 5,000 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പൈലറ്റ് പ്രോജക്ട് വിജയകരമായതിനെ തുടർന്നാണ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.സ്ക്രീനിൽ തൊടാതെ തന്നെ കൈപ്പത്തി യന്ത്രത്തിന് സമീപം കാണിക്കുന്നതിലൂടെ അതിവേഗം ഹാജർ രേഖപ്പെടുത്താം.സ്കൂളിൽ എത്തുമ്പോഴും വൈകുന്നേരം തിരികെ പോകുമ്പോഴും സ്കൂൾ വളപ്പിലെ ഉപകരണങ്ങൾ വഴി രണ്ടുതവണ ഹാജർ രേഖപ്പെടുത്തണം.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ അച്ചടക്കം മെച്ചപ്പെടുത്തുന്നതിനും പുറമെ, അധ്യാപകരുടെയും സൂപ്പർവൈസർമാരുടെയും ഭരണപരമായ ജോലിഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. തത്സമയ ഹാജർ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img