08:19am 11 November 2026
NEWS
ഡിജിറ്റൽ അജണ്ട 2030; ഔദ്യോഗിക വെബ്‌സൈറ്റ് കൂടുതൽ സൌകര്യങ്ങളോടെ പരിഷ്കരിച്ച് ഖത്തർ നിയമ മന്ത്രാലയം
04/07/2026  10:44 AM IST
NILA
ഡിജിറ്റൽ അജണ്ട 2030; ഔദ്യോഗിക വെബ്‌സൈറ്റ് കൂടുതൽ സൌകര്യങ്ങളോടെ പരിഷ്കരിച്ച് ഖത്തർ നിയമ മന്ത്രാലയം

 


​ദോഹ: രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾക്ക് വേഗത കൂട്ടുന്നതിനും 'ഖത്തർ ഡിജിറ്റൽ അജണ്ട 2030' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി നീതിന്യായ മന്ത്രാലയം (MoJ) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് അത്യാധുനിക സൌകര്യങ്ങളോടെ പരിഷ്കരിച്ചു. പൊതുജനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന്റെ സേവനങ്ങളും നിയമപരമായ വിവരങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
​ഏകോപിപ്പിച്ച ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് നിയമപരമായ അറിവുകൾ വിരൽത്തുമ്പിൽ ലഭ്യമാകും.ഖത്തറിന്റെ സ്ഥിരം ഭരണഘടന (Permanent Constitution), ഔദ്യോഗിക ഗസറ്റ് (Official Gazette), വിവിധ മേഖലകളിലെ നിയമനിർമ്മാണങ്ങൾ, റിയൽ എസ്റ്റേറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് പരിശോധിക്കാം.ഔദ്യോഗിക അറിയിപ്പുകളും അപ്‌ഡേറ്റുകളും വേഗത്തിൽ പങ്കുവെക്കുന്നതിനായി മൾട്ടിമീഡിയ ഉള്ളടക്കങ്ങളും ഓപ്പൺ ഡാറ്റയും ഉൾപ്പെടുത്തിയ പുതിയ ഇന്ററാക്ടീവ് സെക്ഷനുകൾ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള പ്രത്യേക ചാനലുകളും, ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന വിപുലമായ FAQ (Frequently Asked Questions) സെക്ഷനും ഇതിലുണ്ട്.നിയമ-റിയൽ എസ്റ്റേറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഖത്തറിന്റെ നിയമവ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും ഈ നവീകരണം സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ രൂപത്തിലുള്ള വെബ്‌സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും മികച്ചതുമായ ഡിജിറ്റൽ അനുഭവം സമ്മാനിക്കും.l

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img