NEWS
മലപ്പുറത്ത് യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എട്ടുപേർക്കെതിരെ കേസെടുത്തു
12/01/2025 03:20 PM IST
nila

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മലപ്പുറം അരീക്കോടിലാണ് സംഭവം. അയൽവാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. 36കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ 15 പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നും പരാതിയുണ്ട്. അരീക്കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











