06:53am 13 October 2026
NEWS
ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രശസ്ത ചലച്ചിത്ര നടൻ മധുവിനെ ആദരിച്ചു
12/10/2026  03:06 PM IST
nila
ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രശസ്ത ചലച്ചിത്ര നടൻ മധുവിനെ ആദരിച്ചു

ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രശസ്ത ചലച്ചിത്ര നടൻ മധു സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മധു സാർ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ചില ഗാനങ്ങൾ പാടി.അദ്ദേഹത്തിൻ്റ് 93- മത് ജന്മദിന ആശംസകൾ നേരുന്നതിനും കൂടിയാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ ചടങ്ങ് സംഘടിപ്പിച്ചത്.
മധു സാർ എല്ലാവരുമായി പേരും വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ലതാകുമാരി, സംസ്ഥാന സെക്രട്ടറി ഷീബ ജയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. ജയകുമാർ മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img