10:07pm 20 January 2026
NEWS
ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗം ഉപേക്ഷിച്ചുവോ?
20/01/2026  03:29 PM IST
Cinema desk
ലോഗേഷ് കനകരാജ്  കൈതി രണ്ടാം ഭാഗം ഉപേക്ഷിച്ചുവോ

 

 തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'മാനഗരം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് ലോഗേഷ് കനകരാജ്. ഈ ചിത്രത്തിന് ശേഷം കാർത്തി നായകനായ 'കൈതി'യാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്തത്.  ഈ ചിത്രത്തിനും  മികച്ച സ്വീകാര്യത ലഭിച്ചു. 2019-ലാണ് ഈ ചിത്രം റിലീസായത്. 'കൈതി'യുടെ  രണ്ടാം ഭാഗം തീർച്ചയായും വരുമെന്ന് ചിത്രത്തിലെ നായകൻ കാർത്തിയും, സംവിധായകൻ ലോകേഷും പല അവസരങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷം, ലോഗേഷ് കനകരാജ് വിജയ് നായകനായ 'മാസ്റ്റർ', കമൽഹാസൻ നായകനായ  'വിക്രം', വീണ്ടും വിജയിനെ നായകനാക്കി  'ലിയോ', രജനികാന്ത് നായകനായ 'കൂലി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും. ഈ ചിത്രങ്ങൾ എല്ലാം വിജയിക്കുകയും ചെയ്തു. ഇതിനാൽ ലോഗേഷ് കനകരാജ് ഒരു മുൻനിര സംവിധായകനായി മാറുകയും ചെയ്തു. ഇതിനാൽ തെലുങ്ക്, ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും ലോഗേഷ് കനകരാജിനെ തേടി വരികയും ചെയ്തു. ഇതിനെ തുടർന്നാണ് ലോഗേഷ് കനകരാജ് അടുത്ത് തെലുങ്ക് സിനിമയില പ്രശസ്ത നടനായ അല്ലു അർജുനെ നായകനാക്കി അടുത്ത ചിത്രം ചെയ്യാനൊരുങ്ങി വരുന്നത്. അതിനാൽ 'കൂലി'ക്ക് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരുന്നതായി പറയപ്പെട്ട കാർത്തിയുടെ 'കൈതി' രണ്ടാം ഭാഗം എപ്പോൾ തുടങ്ങും എന്ന കാര്യം അനിശ്ചിതത്തിലാണ്.     
 നടൻ കാർത്തിയുടെ ബന്ധുക്കളായ എസ്.ആർ.പ്രഭുവും, എസ്.ആർ.പ്രകാശ് ബാബുവും നിർമ്മിച്ച ചിത്രങ്ങളാണ് 'മാനഗരം', 'കൈതി' എന്നിവ. ലോകേഷ് കനകരാജിനെ സംവിധായകനായി പരിചയപ്പെടുത്തിയ ഈ നിർമ്മാതാക്കൾക്ക് 'കൈതി'യുടെ രണ്ടാം ഭാഗം ഉടനെ  ഒരുക്കി കൊടുക്കുവാൻ താല്പര്യമില്ലാത്ത ഒരു സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് എന്നാണ് പറയപ്പെടുന്നത്. ഇതിന് കാരണം ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗത്തിനായി ആവശ്യപ്പെട്ട ബഡ്ജറ്റ്, ശമ്പളം എന്നിവ  വളരെ അധികമാണത്രെ! ലോഗേഷ് കനകരാജിന് ആദ്യം ഒരു ചിത്രം സംവിധാനം ചെയ്യുനുള്ള അവസരം നൽകി,  ഒരു സംവിധായകനായി തമിഴ് സിനിമയിൽ പരിചയപ്പെടുത്തിയ നിർമ്മാതാക്കളോടു തന്നെ ലോഗേഷ് കനകരാജ് അധിക ശമ്പളം ചോദിച്ചിരിക്കുന്നതും, നിശ്ചയിച്ച പ്രകാരം ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്താതെ ലോഗേഷ് കനകരാജ് കാല താമസം ഉണ്ടാക്കുന്നതും ആ നിർമ്മാതാക്കളെയും, കാർത്തിയെയും വളരെയധികം വിഷമത്തിലാക്കിയിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. അതിനാൽ 'കൈതി' രണ്ടാം ഭാഗം എപ്പോൾ ഒരുങ്ങും എന്ന കാര്യത്തിൽ  വ്യക്തമായ മറുപടി ഇല്ല! അല്ലെങ്കിൽ ഈ രണ്ടാം ഭാഗം ഉപേക്ഷിക്കാനും സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img