NEWS
ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡ്രൈവ് ഒക്‌ടോബർ 25-ന് ഇൻഡസ്ട്രിയൽ ഏരിയൽ
22/10/2026 08:29 PM IST
nila

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് മാസം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ സേവന പരിപാടികൾക്ക് തുടക്കം കുറിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തർ സോഷ്യൽ വെൽഫെയർ വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 'രക്തദാനം... ജീവദാനം' എന്ന സന്ദേശവുമായി ഒക്‌ടോബർ 25 ഞായറാഴ്ച രാവിലെ 8:00 മണി മുതൽ ഇൻഡസ്ട്രിയൽ ഏരിയിൽ സ്പീഡ് ലൈൻ പ്രിന്റിംഗ് ഫാക്റ്ററിയിൽ (Speedline Printing Factory) വെച്ചാണ് ക്യാമ്പ് നടക്കും.
രക്തദാനത്തിന് പുറമെ പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യാനുള്ള രജിസ്‌ട്രേഷനും വിവരശേഖരണവും ക്യാമ്പിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ മുഴുവൻ സഹൃദയരും ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായി ജീവൻ രക്ഷാ ദൗത്യത്തിൽ കൈകോർക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +974 7061 7949 , +974 5058 2347
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










