
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (Diaspora of Malappuram - DoM) സംഘടിപ്പിക്കുന്ന ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും 2026 ജൂൺ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടക്കും.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സുപ്രധാന യോഗത്തിലേക്ക് മലപ്പുറം ജില്ലക്കാരെയും സംഘടനയുടെ പ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. രജിസ്ട്രേഷൻ നടത്താൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/FGHf9G3tnFH5yh3u7
ഖത്തറിലെ മലപ്പുറം പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടെയും സജീവ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
+974 5544 0422 +974 3000 4519










