12:57am 12 November 2025
NEWS
ഹോളിവുഡ് താരം ഡയാൻ ലാഡ് അന്തരിച്ചു
05/11/2025  07:51 AM IST
nila
ഹോളിവുഡ് താരം ഡയാൻ ലാഡ് അന്തരിച്ചു

കാലിഫോർണിയ: ഹോളിവുഡ് നടി ഡയാൻ ലാഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 200-ലധികം സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ച ഡയാൻ, അഭിനയമികവിന് മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു. 

‘വൈൽഡ് അറ്റ് ഹാർട്ട്’, ‘റാംബ്ലിങ് റോസ്’, മാർട്ടിൻ സ്കോർസെസെയുടെ ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’ എന്നിവയിലെ അഭിനയത്തിനാണ് അവർക്ക് ഓസ്കർ നാമനിർദേശം ലഭിച്ചത്. ‘റാംബ്ലിങ് റോസി’ലെ പ്രകടനത്തിന് ഡയാനിനൊപ്പം മകൾ ലോറാ ഡോണും ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ടു. മികച്ചനടിക്കുള്ള പുരസ്കാരത്തിനായിരുന്നു അത്. ചൈനാ ടൗൺ (1974), പ്രൈമറി കളേഴ്സ് (1998), ഗോസ്റ്റ് ഓഫ് മിസിസിപ്പി (1996) തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയചിത്രങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img