01:46pm 30 October 2026
NEWS
ആഗോള പ്രതിസന്ധികളിൽ സംഭാഷണവും നയതന്ത്രവുമാണ് പരിഹാരം: ഖത്തർ പ്രധാനമന്ത്രി
30/10/2026  12:16 PM IST
nila
ആഗോള പ്രതിസന്ധികളിൽ സംഭാഷണവും നയതന്ത്രവുമാണ് പരിഹാരം: ഖത്തർ പ്രധാനമന്ത്രി

 


​ദോഹ :അഭിപ്രായവ്യത്യാസങ്ങളുടെ സമയത്തുപോലും ആശയവിനിമയവും സംഭാഷണവും തുടരുന്നത് പരസ്പരാരണത്തിനും പ്രശ്നപരിഹാരങ്ങൾക്കും അത്യാവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി വ്യക്തമാക്കി. റോസ്വുഡ് ദോഹ ഹോട്ടലിൽ സി.എൻ.എന്നും ഖത്തർ മീഡിയ സിറ്റിയും ചേർന്ന് സംഘടിപ്പിച്ച "ഗ്ലോബൽ പെർസ്പെക്റ്റീവ്സ്: ഇൻ ദോഹ" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​മധ്യപൂർവേഷ്യൻ മേഖലയിൽ ആദ്യമായി സംഘടിപ്പിച്ച ഈ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, സാങ്കേതിക രംഗത്തെ വിദഗ്ദ്ധർ എന്നിവർ പങ്കെടുത്തു. ആഗോള സാമ്പത്തിക വ്യവസ്ഥകൾ, സാങ്കേതിക വിദ്യയുടെ അതിവേഗ വളർച്ച, കൃത്രിമബുദ്ധിയുടെ കാലത്തെ മനുഷ്യന്റെ സർഗ്ഗാത്മകതയും നേതൃത്വവും എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img