
പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വാക്കത്തോണിന്റെ ഫഌഗ്ഓഫ് ആശുപത്രി അങ്കണത്തില്‍ എളമക്കര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ നിര്‍വ്വഹിക്കുന്നു. ചുരാവന് ലാലു, ഡോ.ഉമേഷ് കൃഷ്ണ, എസ്. അജിത് കുമാര്‍, എജോ ജോസഫ്, ഡോ.പ്രവീണ്‍ മുരളി, എ.ടി ദയാനിധി,തമിഴ് സെല്വന് തുടങ്ങിയവര്‍ സമീപം.
കൊച്ചി: പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫഌഗ്ഓഫ് ആശുപത്രി അങ്കണത്തില്‍ എളമക്കര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി , ഒപ്റ്റോമെട്രി മേധാവി ചുരാവന് ലാലു, ഗ്ലൂക്കോമ സര്ജന് ഡോ.ഉമേഷ് കൃഷ്ണ, റീജണല്‍ മാനേജര്‍ തമിഴ് സെല്വന്, മാനേജര്‍ എ.ടി ദയാനിധി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അജിത് കുമാര്‍, ഇന്റര്‍നാഷണല്‍ പേഷ്യന്റ് റിലേഷന്‍സ് മാനേജര്‍ എജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശുപത്രി അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ പെരുമ്പാവൂര്‍ ജയ്ഭാരത് കോളജിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ 15 വരെ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
Photo Courtesy - Google







