11:38pm 11 November 2026
NEWS
പ്രമേഹ ബോധവല്‍ക്കരണം വാക്കത്തോണ്‍ നടത്തി
20/11/2025  05:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രമേഹ ബോധവല്‍ക്കരണം വാക്കത്തോണ്‍ നടത്തി
HIGHLIGHTS

പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി  ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍  സംഘടിപ്പിച്ച വാക്കത്തോണിന്റെ ഫഌഗ്ഓഫ് ആശുപത്രി അങ്കണത്തില്‍ എളമക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ നിര്‍വ്വഹിക്കുന്നു. ചുരാവന്‍ ലാലു, ഡോ.ഉമേഷ് കൃഷ്ണ, എസ്. അജിത് കുമാര്‍, എജോ ജോസഫ്, ഡോ.പ്രവീണ്‍ മുരളി, എ.ടി ദയാനിധി,തമിഴ് സെല്‍വന്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി: പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫഌഗ്ഓഫ് ആശുപത്രി അങ്കണത്തില്‍ എളമക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി , ഒപ്‌റ്റോമെട്രി മേധാവി ചുരാവന്‍ ലാലു, ഗ്ലൂക്കോമ സര്‍ജന്‍ ഡോ.ഉമേഷ് കൃഷ്ണ, റീജണല്‍ മാനേജര്‍ തമിഴ് സെല്‍വന്‍,  മാനേജര്‍ എ.ടി ദയാനിധി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അജിത് കുമാര്‍, ഇന്റര്‍നാഷണല്‍ പേഷ്യന്റ് റിലേഷന്‍സ് മാനേജര്‍ എജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശുപത്രി അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ പെരുമ്പാവൂര്‍ ജയ്ഭാരത് കോളജിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ 15 വരെ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img