05:50pm 29 April 2026
NEWS
കിൽ തമിഴ് റീമേക്കിൽ നായകനായി ധ്രുവ് വിക്രം
05/08/2025  02:50 PM IST
Cinema desk
കിൽ തമിഴ് റീമേക്കിൽ നായകനായി ധ്രുവ് വിക്രം

2023-ൽ ഹിന്ദിയിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'കിൽ'. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങി പുറത്തിറങ്ങിയ ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യാനുള്ള പ്രവർത്തനങ്ങൾ വളരെക്കാലമായി നടന്നുവരികയായിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ രമേശ് വർമ്മയാണ് 'കിൽ' തമിഴിലും, തെലുങ്കിലുമായി റീമേക്ക് ചെയ്യാനൊരുങ്ങി വരുന്നത്.  ഈ ചിത്രത്തിലെ നായക വേഷം ചെയ്യാനായി 'ചിയാൻ' വിക്രമിന്റെ മകൻ  ധ്രുവ് വിക്രമിനെയാണ്  അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. വില്ലനായി അഭിനയിക്കാൻ 'ഉറിയടി' ഫെയിം  വിജയകുമാറിനെ കരാർ ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.  തെലുങ്ക് റീമേക്കിൽ ബെല്ലംകൊണ്ട ശ്രീനിവാസ് ആണത്രേ വില്ലൻ വേഷം ചെയ്യുന്നത്. രണ്ടു ഭാഷയിലായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം സംബന്ധപെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും, അതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.