NEWS
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ അറസ്റ്റിൽ
21/08/2025 03:04 PM IST
nila

ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജിരെയിലെ വീട്ടിൽ നിന്നാണ് ഇദ്ദേഹത്തെ ഉഡുപ്പി ബ്രഹ്മാവർ പൊലീസ് പിടികൂടിയത്.
ബിജെപി നേതാവ് ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തൻ്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് തിമ്മരോടി പ്രതികരിച്ചു. ധർമസ്ഥലയിലെ എസ്ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











