കേരളത്തിലെ തോട്ടം തൊഴിലാളികൾക്ക് 1948 ലെ മിനിമം വേജസ് നിയമത്തിന് അനുസരിച്ച് ക്ഷാമബത്ത ലഭിക്കുന്നതിന് വേണ്ടി തൊടുപുഴ മുതിൽ എറണാകുളം വരെ 2026 മാർച്ച് 10, 11, 127 (ചൊ വ്വ, ബുധൻ, വ്യാഴം) തീയതികളിൽ ധർമ്മ(യാചന) യാത്ര നടത്തപ്പെടുന്നു. GO(Rt) 1637/76 LBR 21-12-1976 ഉത്തരവുപ്രകാരം 1948 ലെ മിനിമം വേജസ് നിയമത്തിന് കീഴിൽ വരുന്ന തൊഴിലാളികൾക്ക് നിശ്ചയിച്ച ക്ഷാമബത്ത ഓരോ പോയിൻ്റിനും 8 പൈസയും മാസവേതനക്കാർക്ക് 2 രൂപ 08 പൈസയും ആയിരുന്നു. 06-09-2023 ഇത് 7 പൈസയാക്കി കുറയ്ക്കുകയാണ് സർക്കാർ ചെയ്തത്. (GO(P) No. 76/2023 LBRD-EI/73/2023 LBRD 06-09-2023)
50 കൊല്ലം കൊണ്ട് തോട്ടം തൊഴിലാളികൾക്ക് 1 പൈസ കുറവ് മിനിമം ആക്ടറ്റിന് കീഴിൽ ആകെയുള്ള 87 മേഖലകളിൽ 66 മേഖലകളിലും അടിസ്ഥാനവർഷം മാറുന്നതനുസരിച്ച് ക്ഷാമബത്ത യിൽ വർദ്ധനവ് നൽകിയത് നിയമാനുസൃത കമ്മിറ്റിയായ മിനിമം വേതന ഉപദേശക സമിതിയാണ്.
2001 ലെ സർക്കാർ ഓർഡർ പ്രകാരം യഥാക്രമം ദിവസ വേതനക്കാർക്ക് ഒരു രൂപയും മാസ വേതനക്കാർക്ക് 26 രൂപയും 2016-17 ൽ ഇത് ദിവസ വേതനക്കാർക്ക് 2 രൂപ 30 പൈസയും മാസവേതന ക്കാർക്ക് 60 രൂപയുമാണ് നിശ്ചയിച്ചത്.
ഈ കാലഘട്ടങ്ങളിൽ ട്രേഡ് യൂണിയൻ നേതാക്കൾ ലേബർ കമ്മീഷണർ, മുതലാളിമാർ എന്നിവർ അടങ്ങുന്ന ഒരു നിയമപരമല്ലാത്ത പ്ലാൻ്റേഷൻ ലേബർ കമ്മിറ്റി (പിഎൽസി) എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കി ക്ഷാമബത്ത നൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്തുകൊണ്ടിരിക്കു ന്നത്.
50 വർഷം മുമ്പ് ഉണ്ടായിരുന്ന എട്ടുപൈസ ക്ഷാമബത്ത നിലവിൽ 7 പൈസയാക്കി കുറച്ച് തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന് അവകാശപ്പെടുന്ന നിയമവിരുദ്ധമായ കമ്മിറ്റി പിരിച്ചുവിടു ന്നതിനു വേണ്ടി കേസ് ഫയൽ ചെയ്തിരിക്കുകയാണ്. എന്നാൽ കേസ് നടക്കുമ്പോഴും തൊഴിലാളി വിരുദ്ധ കാര്യങ്ങൾ എടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റിനും, കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്കും, കേരള സ്പീക്കർക്കും ചീഫ് സെക്രട്ടറിക്കും, മനുഷ്യാവകാശ കമ്മീഷൻ, തൊഴിൽ മന്ത്രി എന്നിവർക്കും നിവേദനം നൽകിയിരുന്നു. അതിൽ അനുകൂല തീരുമാനം ശുപാർശ ചെയ്തിരുന്നു. പക്ഷെ നടപ്പാക്കി യില്ല
തൊഴിലാളികൾക്ക് നിയമപരമായി അർഹതപ്പെട്ട ക്ഷാമബത്ത ട്രേഡ് യൂണിയൻ നേതാക്ക ളും, മുതലാളിമാരും, ലേബർ കമ്മീഷണറും ചേർന്ന് തട്ടിയെടുക്കുന്ന ആധുനിക സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത ഈ കിരാത നടപടി അവസാനിപ്പിക്കുവാൻ കഴിയണം. മറ്റുള്ള തൊഴിൽമേഖലയിൽ നിയമവിധേയമായിട്ടുള്ള മിനിമം വേതന ഉപദേശക സമിതി തീരുമാനിച്ചിട്ടുള്ള പ്രകാരം 2022 ഡിസം ബർ മുതൽ 2023 ഡിസംബർ വരെ 86 തൊഴിൽ മേഖലയിലുള്ള തൊഴിലാളികൾക്ക് ക്ഷാമബത്തയിൽ ഉണ്ടായ വർദ്ധനവ് 480 രൂപയാണ്. തോട്ടം തൊഴിലാളി മേഖലയിലെ 1.5 ലക്ഷം തൊഴിലാളികൾക്ക് ഉണ്ടായ വർദ്ധനവ് 9 രൂപ 73 പൈസ മാത്രമാണ്.
രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് നിയമാനുസ്യത സമിതിയായ മിനിമം വേതന ഉപദേ ശക സമിതി നിശ്ചയിക്കുന്ന ക്ഷാമബത്ത തോട്ടം തൊഴിലാളികൾക്കും ലഭ്യമാക്കണമെന്ന് തികച്ചും ന്യായവും മനുഷ്യത്വപരവുമായ ആവശ്യം ഉന്നയിച്ചുകൊണ്ട് 2026 മാർച്ച് 10, 11, 12 തീയതികളിൽ തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് നടത്തുന്ന ധർമ്മ (യാചന) യാത്രയ്ക്ക് എല്ലാവിധ സഹായ സഹകരണവും നൽകണമെന്ന് ധർമ്മയാത്ര ചെയർമാൻ ഐ. കരിം അറിയിക്കുന്നു.








