12:29pm 26 November 2026
NEWS
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 25.5 പവൻ സ്വർണം തട്ടിയെടുത്തു; ധന്യയെ അറസ്റ്റ് ചെയ്ത് പൊലീസ്


25/11/2026  10:08 PM IST
nila
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 25.5 പവൻ സ്വർണം തട്ടിയെടുത്തു; ധന്യയെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: സ്കൂളിൽ അധ്യാപികയായി ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കൈപ്പറ്റി വഞ്ചിച്ച കേസിൽ 46കാരി അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ധന്യയെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ചെട്ടിക്കാട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. 2024 മുതൽ പല ഘട്ടങ്ങളിലായി അധ്യാപക ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 25.5 പവൻ സ്വർണം ധന്യ കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. വാങ്ങിയ സ്വർണവും തിരികെ നൽകിയില്ലെന്നാണ് പരാതി.

നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ധന്യ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img