08:16am 29 November 2026
NEWS
ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ.റായ്ക്കൊപ്പം വീണ്ടും ധനുഷ്..
28/11/2026  12:52 PM IST
Cinema desk
ബോളിവുഡ് സംവിധായകൻ   ആനന്ദ് എൽ.റായ്ക്കൊപ്പം   വീണ്ടും ധനുഷ്..

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ്  'O.M '. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മുട്ടിയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്  സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്  ഹിന്ദിയിൽ 'രാഞ്ജന', 'അത്രംഗി രേ', 'തേരേ ഇഷ്ക് മേ' എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ ധനുഷും, സംവിധായകൻ  ആനന്ദ് എൽ.റോയിയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നുള്ള വാർത്ത  ബോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.  ഇവരുടെ നാലാമത്തെ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ഗംഭീരമായ ദൃശ്യാനുഭവം നൽകുന്ന ഒരു ചരിത്ര സിനിമയായിരിക്കുമെന്നും, 2027 പകുതിയോടെ ചിത്രത്തിൻ്റെ ചിത്രീകരണം  ആരംഭിക്കുമെന്നുമാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഗംഭീരമായ ആക്ഷൻ രംഗങ്ങൾ  നിറഞ്ഞ ഒരു ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്.   ആനന്ദ് എൽ. റായിയും, ധനുഷും  ഒന്നിച്ച് നൽകിയ ചിത്രങ്ങളിൽ നിന്ന് ഈ ചിത്രം വളരെ വ്യത്യസ്തമായ ഒന്നായിരിക്കുമത്രേ!  ബിഗ് ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുമുണ്ട്. ധനുഷിൻറെ അടുത്ത തമിഴ്  ചിത്രം 'തമിഴ് മുരുകൻ' ആണ്. ഇതിന്റെ ചിത്രീകരണം നാടാണ് വരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img