
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'O.M '. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മുട്ടിയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹിന്ദിയിൽ 'രാഞ്ജന', 'അത്രംഗി രേ', 'തേരേ ഇഷ്ക് മേ' എന്നീ ചിത്രങ്ങൾക്ക് ശേഷം നടൻ ധനുഷും, സംവിധായകൻ ആനന്ദ് എൽ.റോയിയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നുള്ള വാർത്ത ബോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവരുടെ നാലാമത്തെ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ഗംഭീരമായ ദൃശ്യാനുഭവം നൽകുന്ന ഒരു ചരിത്ര സിനിമയായിരിക്കുമെന്നും, 2027 പകുതിയോടെ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഗംഭീരമായ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. ആനന്ദ് എൽ. റായിയും, ധനുഷും ഒന്നിച്ച് നൽകിയ ചിത്രങ്ങളിൽ നിന്ന് ഈ ചിത്രം വളരെ വ്യത്യസ്തമായ ഒന്നായിരിക്കുമത്രേ! ബിഗ് ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുമുണ്ട്. ധനുഷിൻറെ അടുത്ത തമിഴ് ചിത്രം 'തമിഴ് മുരുകൻ' ആണ്. ഇതിന്റെ ചിത്രീകരണം നാടാണ് വരികയാണ്.
Photo Courtesy - Google










