കൊച്ചി : ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കാനായി മാതാ അമൃതാനന്ദമയി ദേവി എറണാകുളത്ത് എത്തി. ഇന്നലെ സന്ധ്യയോടെയാണ് ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് അമ്മയെത്തിയത്. വാദ്യ മന്ത്ര ഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ചടങ്ങിൽ സൂര്യ കാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് പൂർണകുംഭം നൽകി സ്വികരിച്ചു.
സ്വാമി പൂർണാമൃതാനനന്ദപുരി, സ്വാമി അനഘാമൃതാന്ദപുരി, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ അമൃത ഹോസ്പിറ്റൽസ് ഡോ. പ്രേം നായർ , അഡ്വക്കേറ്റ് ശ്രീകുമാർ, ഡോക്ടർ . യു കൃഷ്ണകുമാർ , എ എസ് രഘുനാഥ്, ശിവരാമകൃഷ്ണൻ, പ്രദീപ്‌ഗംഗാധരൻ ബി. പ്രകാശ്ബാബു എന്നിവർ സ്വികരണച്ചടങിന് നേതൃത്വം നൽകി.തൃശ്ശൂർ ബ്രഹ്മസ്ഥാന വാർഷികോത്സവ ചടങ്ങിന് ശേഷമാണ് അമ്മ ഇടപ്പള്ളിയിലേക്ക് പുറപ്പെട്ടത്. മാതാ അമൃതാനന്ദമയി മഠത്തിലെമുതിർന്ന സന്യാസിമാരും വിദേശികളും സ്വദേശികളുമായ ആയിരത്തോളം വരുന്ന അന്തേവാസികളും അമ്മയോടൊപ്പം എത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നീളുന്ന ലളിതാസഹസ്രനാമം അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. രാവിലെ 11 ന് വേദിയിൽ എത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം ഭജന ധ്യാനം, എന്നിവക്കു ശേഷം അമ്മ ഭക്തർക്ക് ദർശനം നൽകും.ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാസൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.







