04:12pm 11 November 2026
NEWS
ശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും
18/10/2025  04:11 PM IST
nila
ശ്രീ സത്യസായി  പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും

ചെങ്ങന്നൂർ:  സത്യ സായി ബാബയുടെ ജന്മശതാബ്ദി  ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്നുമാരംഭിച്ചശ്രീ സത്യസായി  പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി     ചെങ്ങന്നൂർ സത്യസായി സേവാ സമിതി ഹാളിൽ നിന്നും പഞ്ചവാദ്യം , നാദസ്വരം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിവയുടെ അകമ്പടിയോടെ നടന്നസ്വീകരണ ഘോഷയാത്രയ്ക്ക് ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡണ്ട് 
ബാബു രാജ്  ,  സ്പിരിച്വൽ കോ -ഓർഡിനേറ്റർ   പി. ചന്ദ്രശേഖർ  തുടങ്ങിയവർ  നേതൃത്വം നൽകി.. തുടർന്ന് ചെങ്ങന്നൂർ മഹാദേവർ  ക്ഷേത്രത്തിന് സമീപമുള്ള നവ രാത്രി മണ്ഡപത്തിൽ നടന്ന സ്വീകരണപരി പാടി കൾ സത്യ സായി സേവാ സംഘടനാ സംസ്ഥാന പ്രസിഡണ്ട്  ഉണ്ണി കൃഷ്ണൻ നായർ ഉദ് ഘാടനം ചെയ്തു.. പാദുക പൂജ, ഭജന     മംഗള ആരതി   ഇവയോ ടെ ചടങ്ങു കൾ സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.