
ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ 'യുധിഷ്ഠിര തിരുപ്പതി' എന്ന് ഖ്യാതിപെറ്റ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു (ഇമയവരപ്പൻ) ക്ഷേത്രത്തിൽ
ഉത്സവത്തിന് കൊടിയേറ്റോടെ തുടക്കമായി. തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി മാവേലിക്കര കുന്നം തുരുത്തി ഇല്ലം നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ്
കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൊടിമരച്ചുവട്ടിൽ നടന്ന വിശേഷാൽ പൂജകൾക്കും മന്ത്രോച്ചാരണങ്ങൾക്കും ശേഷമാണ്
കൊടി
ഉയർത്തിയത്.
കൊടിയേറ്റ് ചടങ്ങുകൾക്ക്ദേവസ്വം ബോർഡ് ചെങ്ങന്നൂർ മേജർ സബ് ഗ്രൂപ്പ് ഓഫീസർ പി.എസ്. ചിത്ര, ഉപദേശക സമിതി പ്രസിഡന്റും സത്ര സമിതി ജനറൽ കൺവീനറുമായ മധു ജി. സോപാനം, സെക്രട്ടറി സുമേഷ് ദേവരാജൻ, വൈസ് പ്രസിഡന്റ് ബി. വിജയകുമാർ, ജോയിന്റ് സെക്രട്ടറി ടി.കെ. രവീന്ദ്രൻ നായർ,
സത്ര സമിതി
ജോയിന്റ് സംയോജകൻ രോഹിത് പി കുമാർ,
ഫിനാൻസ് കൺവീനർ സി കെ എസ് അയ്യർ,.
കമ്മിറ്റി അംഗങ്ങളായ മുരുകൻ,
ജയകുമാർ, ശ്രീമതിമാർ സുലോചന, പ്രസന്ന കുമാരി, ലേഖ രവീന്ദ്രൻ,
ജ്യോതി രാജീവ്, ബിന്ദു രാജീവ്, രജനി സുരേഷ്,
മാതൃസമിതി - നാരായണീയ സമിതി പ്രസിഡന്റ് ലളിത വാസുദേവൻ, സെക്രട്ടറി ശ്രീലത ഗോപാല കൃഷ്ണൻ
എന്നിവർ നേതൃത്വം നൽകി.
ഉത്സവ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
2026 മെയ് 7 മുതൽ 14 വരെ തൃച്ചിറ്റാറ്റിൽ വെച്ച് നടക്കുന്ന ആറാം പർവ്വം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ നിർവ്വാഹക സമിതി അംഗങ്ങളും കൊടിയേറ്റ് ചടങ്ങുകളിൽ പങ്കെടുത്തു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിത്യേന വിശേഷാൽ പൂജകളും വിവിധ ക്ഷേത്രകലകളും നടക്കും.
ഏപ്രിൽ 12നു നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്.











