06:46am 22 October 2026
NEWS
ദേവീകാർത്ത്യായനി പുരസ്‌കാരം ചമ്പക്കര വിജയകുമാറിന്.
14/10/2026  03:47 PM IST
ചെറുകര സണ്ണിലൂക്കോസ്
ദേവീകാർത്ത്യായനി പുരസ്‌കാരം ചമ്പക്കര വിജയകുമാറിന്

 

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ 'ദേവീകാർത്ത്യായനി പുരസ്കാരത്തിന്' പ്രശസ്ത കഥകളി കലാകാരൻ ചമ്പക്കര വിജയകുമാർ അർഹനായി. 

കഥകളിയിലെ പ്രത്യേകിച്ച്, സ്ത്രീവേഷ അവതരണത്തിലെ മികവാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മുപ്പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 16-ന് ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം നടക്കുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.
കലാമണ്ഡലം ഡീനും, സാഹിത്യ നിരൂപകനുമായ ഡോ എൻ അജയകുമാർ, എഴുക്കുകാരൻ കെ ബി പ്രസന്നകുമാർ, കളിയരങ്ങ് സെക്രട്ടറി എം ഡി സുരേഷ് ബാബു, ദേവസ്വം മാനേജർ സി എൻ നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img