01:28pm 11 November 2026
NEWS
ഖത്തറിൽ വികസന ചുവടുവെപ്പ് : 13 പുതിയ കരാറുകൾക്ക് 12 ബില്യൺ റിയാൽ
29/09/2025  09:56 AM IST
nila
ഖത്തറിൽ വികസന ചുവടുവെപ്പ് : 13 പുതിയ കരാറുകൾക്ക് 12 ബില്യൺ റിയാൽ

 


ദോഹ: ഖത്തർ പൊതു പ്രവൃത്തിഭരണ അതോറിറ്റി അശ്ഗാൽ, രാജ്യത്തിന്റെ റോഡ്, ഡ്രെയിനേജ് നെറ്റ്‌വർക്ക്, പൊതുകെട്ടിടങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ, കുതിരപ്പന്തയ സൗകര്യങ്ങൾ എന്നിവയുടെ വികസനം ലക്ഷ്യമിട്ട് 12 ബില്യൺ ഖത്തറി റിയാൽ (ഏകദേശം ₹27,000 കോടി) മൂല്യമുള്ള 13 പുതിയ കരാറുകൾ അനുവദിച്ചു.
പുതിയ കരാറുകൾ ഖത്തറിന്റെ സ്ഥിരതയാർന്ന അടിസ്ഥാന സൗകര്യ വികസനത്തിലും, ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ്. ഇത് ഖത്തർ നാഷണൽ വിഷൻ 2030-നൊപ്പം ഒത്തിണങ്ങുന്നതുമാണെന്ന്എൻജിനിയർ മുഹമ്മദ് ബിൻ അബ്ദുലഅസീസ് അൽ മീർ (അശ്ഗാൽ പ്രസിഡന്റ്) അറിയിച്ചു.
റോഡ് നെറ്റ്‌വർക്ക് വികസനം – രാജ്യവ്യാപകമായി ഹൈവേയും ബന്ധിപ്പിക്കുന്ന റോഡുകളും, സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റവും, എ.ഐ. സംവിധാനങ്ങളും.
ഡ്രെയിനേജ് നെറ്റ്‌വർക്ക് നവീകരണം – റോബോട്ടുകൾ, ഡ്രോണുകൾ, ഡിജിറ്റൽ ട്വിൻസ്, സ്മാർട്ട് കൺട്രോൾ സിസ്റ്റങ്ങൾ.
പൊതുകെട്ടിടങ്ങൾ – 3 പുതിയ സ്കൂളുകൾ, 40 സ്കൂളുകളുടെ ഫയർ & സേഫ്റ്റി സംവിധാനങ്ങളുടെ നവീകരണം.
ആരോഗ്യം – ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സൈക്യാട്രിക് ആശുപത്രിയുടെ നവീകരണം.
കായിക മേഖല – അൽ സുബാര കുതിര വളർത്തൽ ഫാം നവീകരണം.
റോഡ് പദ്ധതികൾ – അൽ മസ്റൂആ – അൽ അട്ടോറിയ – ബു തൈല മേഖലയിലെ 22 കിലോമീറ്റർ ബന്ധപ്പാത, അൽ കരാന റോഡ് വികസനം.
പദ്ധതികൾ 2025 ഒക്ടോബറിൽ ആരംഭിച്ച് 5 വർഷത്തേക്ക് പ്രവർത്തന-പരിപാലന കരാറുകളോടെയാണ് നടപ്പാക്കുന്നത്.
ഈ പദ്ധതികൾ സുസ്ഥിര അടിസ്ഥാന സൗകര്യം, നഗരവികസനം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ പുരോഗതി, ഖത്തറിന്റെ അന്താരാഷ്ട്ര നേതൃസ്ഥാനം എന്നിവയ്ക്കു പുതിയ കരുത്ത് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img