01:20pm 11 November 2026
NEWS
ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ.
06/10/2025  03:20 PM IST
ചെറുകര സണ്ണിലൂക്കോസ്
ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ.

ശബരിമലയില്‍ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ പദ്മകുമാർ. ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം അവർക്ക് മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിവാ‌ദങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നുളളതാണ് എന്റെ ആഗ്രഹം. അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. അന്വേഷണം നടന്ന് കഴിഞ്ഞ് നമുക്ക് സംസാരിക്കാം. അന്വേഷണം സത്യസന്ധമായിട്ട് തന്നെ നടക്കും. യഥാർത്ഥ കുറ്റവാളികള്‍ ആരാണെന്നുള്ളത് വെളിയില്‍ വരും. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.എനിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നോ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നോ അല്ലെങ്കില്‍ ഞാൻ അയാളുടെ കൂടെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നോ അതല്ല വേറെന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പറയട്ടെ. എല്ലാം അന്വേഷണത്തില്‍ തെളിയട്ടെ'-എ പദ്മകുമാർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img