
ചെറിയനാട്: ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി നിറവിൽ.1953ല്‍ ആരംഭിച്ച ദേവസ്വം ബോർഡ് സ്കൂളിൽ 2000ലാണ് ഹയർ സെക്കൻഡറി അനുവദിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏറ്റവും മികവോടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അറിവ് നേടുകയും പല മേഖലകളിലായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ കാൽ നൂറ്റാണ്ടിനിടയിൽ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഈ സ്കൂൾ മികവ് തെളിയിച്ചിട്ടുണ്ട്.
എൻ സി സി, എൻ എസ് എസ്, സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് സെൽ, വിമുക്തി ക്ലബ്ബ്, കൺസ്യൂമർ ക്ലബ്ബ്, സീഡ് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകൾ ഹയർസെക്കൻ്ററിയിൽ പ്രവർത്തിക്കുന്നു.വിവിധ പരിപാടികളാണ് ജൂബിലി ആഘോഷമായിബന്ധപ്പെട്ട വിഭാവനം ചെയ്തിരിക്കുന്നത്.ഇതിനായി 501 അംഗങ്ങളുള്ള സ്വാഗതസംഘം
രൂപീകരിച്ചു.
ആഘോഷ പരിപാടികളുടെ ആദ്യപടിയായി കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും എൻ എസ് എസ് യൂണിറ്റും സംയുക്കമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി ഇൻ്റർസ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി.
.വിപുലമായ ആഘോഷ പരിപാടികൾ ഒക്ടോബർ 4 മുതൽ ഒക്ടോബർ 11 വരെ സംഘടിപ്പിക്കും.
ഒക്ടോബർ നാലിന് മന്ത്രി
സജി ചെറിയാൻ പരിപാടിക് ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി
പ്രതിഭകളെ ആദരിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ പി ഡി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.
ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് വോയിസ് ഓഫ് ചെറിയനാട് നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
ഒക്ടോബർ 6 മുതൽ ഒക്ടോബർ 10 വരെ വിവിധ കാര്യപരിപാടികൾ ഉണ്ടായിരിക്കും.
സതീഷ്
ചെറിയനാടൻ
നയിക്കുന്ന നാടൻപാട്ട് ശില്പശാല, അനൂപ്കുമാർ കെ വി നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ്,
ഡോക്ടർ പി അനിതകുമാരി( പ്രിൻസിപ്പൽ സയൻ്റിസ്റ്റ്
നയിക്കുന്ന കാർഷിക സെമിനാർ, കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്ന സാഹിത്യ സമ്മേളനം, വയലാർ അനുസ്മരണം ( സുമേഷ് കൃഷ്ണൻ),
റ്റി,പി ശ്രീനിവാസൻ ഐ എഫ് എസ് നയിക്കുന്ന വിദ്യാഭ്യാസ സെമിനാർ,ഇൻറർ സ്കൂൾ മത്സരങ്ങൾ തുടങ്ങിയവയാണ് പ്രധാന കാര്യപരിപാടികൾ.
ഒക്ടോബർ 9 വ്യാഴാഴ്ച ഐ ടി ബി പി ആയുധപ്രദർശനം,ബിലീവേഴ്സ് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ എക്സിബിഷൻ,കേരള ഫയർ ഫോഴ്സ്,ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഫോട്ടോ പ്രദർശനം,കേരളീയ ചുവർചിത്രപ്രദർശനം,സയൻസ് ഫെസ്റ്റ് മുതലായവ ഉൾപ്പെടുത്തി എക്സ്പോ
2025 സംഘടിപ്പിക്കും.
ഒൿടോബർ 11ന് രാവിലെ 10 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ അധ്യക്ഷതയിൽ മന്ത്രി
വി എൻ വാസവൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി മുൻ എംപി അഡ്വ സുജാത പങ്കെടുക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് എ അജികുമാർ ഗുരുവന്ദനം നടത്തും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.
പി ഡി സന്തോഷ് കുമാർ സമ്മാനദാനം നിർവഹിക്കും തുടർന്ന് നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരിക്കും.
പ്രിൻസിപ്പൽ ജയന്തി എസ്, ഹെഡ്മിട്രസ്റ്റസ്
ലക്ഷ്മി വിഎസ്,പിടിഎ പ്രസിഡൻറ്
റ്റി സി സുനിൽകുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
പി ഉണ്ണികൃഷ്ണൻ നായർ,സീനിയർ അധ്യാപിക
ഭാമ എസ്,സ്റ്റാഫ് സെക്രട്ടറി
വീണ ആർ,അധ്യാപിക ഡോക്ടർ നീതി സി നായർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു











