12:02am 06 September 2026
NEWS
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലൻസ്കി
09/03/2025  06:21 AM IST
nila
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലൻസ്കി

കീവ്: യുക്രൈൻ - റഷ്യ യുദ്ധത്തിന് ഉടൻ വിരാമമാകുമെന്ന സുചനയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് സെലൻസ്കി വ്യക്തമാക്കുന്നത്. യുക്രൈൻ-യുകെ നയതന്ത്രജ്ഞർ തമ്മിൽ നടന്ന ചർച്ചയിലും മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കണമെന്ന തീരുമാനമാണെടുത്തത്. അതിനുള്ള നടപടികൾ ഉടൻതന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും ധാരണയായി. 

'കീവിൽവെച്ച് വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങൾ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ യുക്രൈൻ നിശ്ചയദാർഢ്യം ചെയ്തിരിക്കുന്നു' - സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി യുക്രൈൻ പ്രതിനിധികൾ ചർച്ച നടത്താനിരിക്കെയാണ് സെലൻസ്കിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img