
ദോഹ:ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ അൽ താനി ‘ബർസാൻ’ അമീരി ഗാർഡ് ക്യാമ്പ് സന്ദർശിച്ചു. വ്യാഴാഴ്ചയായിരുന്നു സന്ദർശനം.
ക്യാമ്പിലെത്തിയ ഉപപ്രധാനമന്ത്രിയെ അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ സുൽത്താൻ അൽ സുവൈദി, ഡെപ്യൂട്ടി കമാൻഡർ, ഇൻസ്പെക്ടർ ജനറൽ, കമാൻഡറുടെ അസിസ്റ്റന്റുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അമീരി ഗാർഡ് കമാൻഡ് കെട്ടിടത്തിൽ നടത്തിയ സന്ദർശനത്തിനിടെ, വിവിധ വകുപ്പുകളിലെയും യൂണിറ്റുകളിലെയും അത്യാധുനിക സൗകര്യങ്ങളെയും സുരക്ഷാ സജ്ജീകരണങ്ങളെയും കുറിച്ച് അദ്ദേഹം വിലയിരുത്തി. ഏറ്റവും ഉയർന്ന സൈനിക-സുരക്ഷാ മാനദണ്ഡങ്ങൾ പുലർത്തുന്ന അത്യാധുനിക ഉപകരണങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. സായുധ സേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉപപ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.











