
ദോഹ: പ്രാദേശിക, വിദേശ സർവ്വകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിൽ ഉന്നതവിജയം നേടിയ ഖത്തർ സായുധ സേനാംഗങ്ങളെ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ ഥാനി ആദരിച്ചു. എജ്യുക്കേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.
ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിദ്യാഭ്യാസ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനികരുടെ കഠിനാധ്വാനത്തെയും അക്കാദമിക് മികവിനെയും പ്രകീർത്തിക്കുന്നതിനും, രാജ്യത്തിന്റെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ആദരം നൽകിയത്. സായുധ സേനാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ മികവിനും രാജ്യം നൽകുന്ന വലിയ പ്രാധാന്യമാണ് ഈ ചടങ്ങ് വ്യക്തമാക്കുന്നത്.











