05:11pm 15 September 2026
NEWS
ഉന്നതവിജയം നേടിയ സൈനിക ബിരുദധാരികളെ ഉപപ്രധാനമന്ത്രി ആദരിച്ചു
14/09/2026  12:48 PM IST
nila
ഉന്നതവിജയം നേടിയ സൈനിക ബിരുദധാരികളെ ഉപപ്രധാനമന്ത്രി ആദരിച്ചു

ദോഹ: പ്രാദേശിക, വിദേശ സർവ്വകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിൽ ഉന്നതവിജയം നേടിയ ഖത്തർ സായുധ സേനാംഗങ്ങളെ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ ഥാനി ആദരിച്ചു. എജ്യുക്കേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.
​ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
​വിദ്യാഭ്യാസ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനികരുടെ കഠിനാധ്വാനത്തെയും അക്കാദമിക് മികവിനെയും പ്രകീർത്തിക്കുന്നതിനും, രാജ്യത്തിന്റെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ആദരം നൽകിയത്. സായുധ സേനാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ മികവിനും രാജ്യം നൽകുന്ന വലിയ പ്രാധാന്യമാണ് ഈ ചടങ്ങ് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img