02:02am 22 October 2026
NEWS
ദക്ഷിണ സുഡാൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും
21/10/2026  10:38 AM IST
nila
ദക്ഷിണ സുഡാൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും

 


ദോഹ:ഖത്തർ സന്ദർശനത്തിനെത്തിയ ദക്ഷിണ സുഡാൻ  പ്രതിരോധ, വെറ്ററൻസ് അഫയേഴ്സ് മന്ത്രി മേജർ ജനറൽ അയർ അുകൂച്ച് അനോക്കുമായും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായും ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ വകുപ്പ് സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ ഥാനി കൂടിക്കാഴ്ച നടത്തി.
​ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും, ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയിൽ വിശകലനം ചെയ്തു.
​ഇരുവശത്തുനിന്നുമുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥപ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img