NEWS
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കേരള എൽ.എസ്.എ സമൃദ്ധ് ഗ്രാമപഞ്ചായത്ത് സംരംഭം
12/09/2025 06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കേരള ലൈസെൻസ്ഡ് സർവീസ് ഏരിയ (എൽ.എസ്.എ.) എന്നറിയപ്പെടുന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കേരള യൂണിറ്റ്, എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 22 ലൈസെൻസ്ഡ് സർവീസ് ഏരിയകളിൽ ഒന്നായ കേരള എൽ.എസ്.എയുടെ അധികാരപരിധിയിൽ കേരളം, ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു.ബി എസ് എൻ എൽ, ജിയോ, എയർടെൽ, വി ഐ, ഏഷ്യാനെറ്റ്, കേരള വിഷൻ മുതലായ ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നടപ്പാക്കുന്ന വിവിധ പൗരകേന്ദ്രിത സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയുമാണ് കേരള എൽ.എസ്.എയുടെ പ്രാഥമിക ഉത്തരവാദിത്തം.
കേരള എൽ.എസ്.എയ്ക്ക് നൽകിയിരിക്കുന്ന ചുമതലകൾ കാര്യക്ഷമമായി നിറവേറ്റുന്നതിനായി സെക്യൂരിറ്റി, സർവീസ് കംപ്ലയൻസ്, റൂറൽ, ടെക്നോളജി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോ-ഓർഡിനേഷൻ യൂണിറ്റ്, വിവിധ സംസ്ഥാന വകുപ്പുകളുമായി സഹകരണം പുലർത്തുന്നു.ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഡിജിറ്റൽ അസമത്വം ഇല്ലാതാക്കുവാനും ഓരോ ബ്ലോക്കിലുമുള്ള ഒരു ഗ്രാമപഞ്ചായത്തിനെ ഭരണം, സംരംഭകത്വം, പൗരസേവനങ്ങൾ എന്നിവയ്ക്കുള്ള ഡിജിറ്റൽ ശക്തികേന്ദ്രമായി മാറ്റുന്നതിനുമായി “സമൃദ്ധ് ഗ്രാമപഞ്ചായത്ത്” എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നു. ഡിജിറ്റൽ അസമത്വം ഇല്ലാതാക്കി ഗ്രാമീണ പ്രദേശങ്ങളിലെ വികസനം വേഗത്തിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാരത് നെറ്റ് ഓപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തി ഉയർന്ന വേഗത്തിലുള്ള ബ്രോഡ്ബാൻഡ് സൗകര്യം ഗ്രാമപഞ്ചായത്തുകളിൽ എത്തിക്കുന്നതിലൂടെ സമഗ്രമായ ഡിജിറ്റൽ പുരോഗതിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ സംരംഭം ഗ്രാമപ്രദേശങ്ങളിലെ ഭരണ-സുതാര്യത, സംരംഭകാവസരങ്ങൾ, പൗരസേവനങ്ങൾ എന്നിവയെ ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ ശക്തിപ്പെടുത്തും.ഈ പദ്ധതിയുടെ ഭാഗമായി, ഭാരത സർക്കാർ, മൂലധന പ്രോത്സാഹന സഹായം നൽകുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ, FTTH ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായി വേണ്ടി വരുന്ന ഓപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) ഇൻസ്റ്റലേഷൻ ചാർജുംഉപഭോക്തൃ പരിസര ഉപകരണങ്ങളുടെ വില ഈടാക്കുകയില്ല.
കണക്റ്റിവിറ്റി ലക്ഷ്യങ്ങൾ
തിരഞ്ഞെടുത്ത ഓരോ സമൃദ്ധ് ഗ്രാമപഞ്ചായത്തിലും, ഉയർന്ന വേഗത്തിലുള്ള FTTH ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുറഞ്ഞത് 5 പൊതുസ്ഥാപനങ്ങൾ (സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ മുതലായവ), 5 സ്വകാര്യ സംരംഭങ്ങൾ / സംരംഭകർ, ഗ്രാമപഞ്ചായത്തിലെ 5 ശതമാനം വീടുകൾ എന്നിവയിൽ FTTH ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകപ്പെടും.ഈ ബ്രോഡ്ബാൻഡ് സാച്ചുറേഷൻ മാതൃക ഗ്രാമപ്രദേശങ്ങളിലെ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഡിജിറ്റൽ സൌകര്യങ്ങൾ എത്തിക്കുന്നു എന്ന് ഉറപ്പുനൽകും.
സമഗ്രമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം
• ഗ്രാമപഞ്ചായത്ത്തല ഡിജിറ്റൽ ആക്സസ് കമ്മിറ്റികൾ (GP-DACs):
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയ ഈ കമ്മിറ്റികൾ ബോധവത്കരണം നടത്തുകയും, ഐ.സി.ടി. (ICT) ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, ബ്രോഡ്ബാൻഡിന്റെ പ്രാദേശിക ഉപയോഗ മാതൃകകൾ കണ്ടെത്തുകയും ചെയ്യും.
• ജില്ലാ കളക്ടർ/മജിസ്ട്രേറ്റ് അധ്യക്ഷനായ ജില്ലാ ടെലികോം കമ്മിറ്റികൾ (DLTCs) GP-DACs-ന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും, സുഗമമായ ഏകോപനം ഉറപ്പാക്കുകയും ചെയ്യും.
• ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഫീൽഡ് യൂണിറ്റുകളിൽ നിന്നുള്ള നോഡൽ ഓഫീസർമാർ നിശ്ചിത ബ്ലോക്കുകൾ സന്ദർശിക്കുകയും, ഭാരത് നെറ്റ് ഉദ്യമികളുമായും ബിഎസ്എൻഎല്ലുമായും സഹകരിച്ച് FTTH കണക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയും, പുരോഗതി സ്ഥിരമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യും.
ഡിജിറ്റൽ ഇന്ത്യയിൽ കേരളത്തിന്റെ പങ്ക്
കേരളത്തിൽ, തെരഞ്ഞെടുക്കപ്പെട്ട 148 പഞ്ചായത്തുകളെ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുന്നതാണ് സമൃദ്ധ് ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ലക്ഷ്യം, ഇതിലൂടെ:
• ഡിജിറ്റൽ ക്ലാസ്‌റൂമുകളും ഓൺലൈൻ പഠന സൗകര്യങ്ങളുമായി ഇ-വിദ്യാഭ്യാസം,
• പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രാദേശിക ആശുപത്രികളിലും ഇ-ആരോഗ്യവും ടെലിമെഡിസിൻ സേവനങ്ങളും,
• സർക്കാർ സേവനങ്ങളുടെ ഡിജിറ്റൈസ് ചെയ്ത വിതരണം, പരാതിപരിഹാര സംവിധാനം എന്നിവയിലൂടെ ഇ-ഭരണം,
• കർഷകർ, കരകൗശല തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ (SHGs) എന്നിവർക്കായി ഇ-കൊമേഴ്സ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിപണിയിലെത്താനുള്ള സൗകര്യം,
• വിശ്വസനീയമായ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയിലൂടെ സംരംഭകത്വവും ഡിജിറ്റൽ ബാങ്കിംഗ് അവസരങ്ങളും നടപ്പാക്കപ്പെടും.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ബന്ധപ്പെട്ട എല്ലാവരുമായി സജീവമായി സഹകരിച്ച് സമൃദ്ധ് ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെ ഗ്രാമങ്ങളുടെ ഡിജിറ്റൽ ശക്തീകരണവും സമഗ്ര ഗ്രാമവികസനവും സാധ്യമാക്കാൻ ശ്രമിക്കുകയാണ്.
Samriddh GPs in Kerala
DISTRICT GP COUNT
ALAPPUZHA 10
ERNAKULAM 14
IDUKKI 8
KANNUR 11
KASARAGOD 6
KOLLAM 9
KOTTAYAM 11
KOZHIKODE 12
MALAPPURAM 15
PALAKKAD 13
PATHANAMTHITTA 8
THIRUVANANTHAPURAM 11
THRISSUR 16
WAYANAD 4
Grand Total 148
FTTH Connections achievements in Samriddh GPs as on 09-11-2025:
1. Household - 34167
2. Private Institutions - 2134
3. Public Institutions – 2692
Press Meet Attended Officers, Department of Telecommunications, Kerala LSA
• Benny Chinnappan, ITS Addl. Dir General, Telecom, DoT Kerala LSA
• Thomas Varghese, ITS DDG(Admin & Tech)
• Rameshwar Dhariwal, ITS DDG(Rural)
• Pramod Yadav, ITS DDG(Compliance)
• Simon Samuel, ITS Director(Security )
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








