03:02pm 13 November 2026
NEWS
എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപന്തൽ പൊളിച്ചുനീക്കിയത് പ്രതിഷേധാർഹം; സമരക്കാരോട് സർക്കാർ ജനാധിപത്യപരമായി പെരുമാറണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
13/11/2026  02:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപന്തൽ പൊളിച്ചുനീക്കിയത് പ്രതിഷേധാർഹം; സമരക്കാരോട് സർക്കാർ ജനാധിപത്യപരമായി പെരുമാറണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

 

 

തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി  സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പോലീസിനെ വെച്ച് പൊളിച്ചത് പ്രതിഷേധാർഹമാണെന്നും സമരക്കാരോട് സർക്കാർ ജനാധിപത്യപരമായി പെരുമാറണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ പറഞ്ഞു. സമരപ്പന്തൽ പോലീസ് പൊളിച്ചതിനെ തുടർന്ന്  ഉദ്യോഗാർത്ഥികളെ വീണ്ടും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ. കഴിഞ്ഞയാഴ്ചയും പോലീസിൻ്റെ അതിക്രമം ഉണ്ടായിരുന്നു. ഉദ്യോഗാർത്ഥികൾക്കെതിരെ നിരന്തരം കേസ് എടുക്കുന്നത് പ്രതിഷേധാർഹമാണ്. 
  എയ്ഡഡ് അധ്യാപക നിയമനം
പി.എസ്.സിക്ക് വിടുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കുക, അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചകൾ പരിഹരിക്കുകയും നിയമനങ്ങൾ സുതാര്യവുമാക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉദ്യോഗാർത്ഥികൾ ഉയർത്തുന്നുണ്ട്. അവർ ഉയർത്തുന്ന ഒരാവശ്യം ഒഴികെ ബാക്കിയെല്ലാം നടപ്പിലാക്കിയെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ, തീരുമാനങ്ങളൊന്നും നടപ്പിൽവരുത്തിയതായി കാണുകയോ, ഉദ്യോഗാർത്ഥികളെ വിശ്വാസത്തിലെടുക്കാൻ സർക്കാറിന് കഴിയുകയോ ചെയ്യുന്നില്ല. സമരക്കാരുമായി ജനാധിപത്യപരമായി ആശയവിനിമയം നടത്തേണ്ട സർക്കാർ സമരത്തെ അടിച്ചൊതുക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കൾ വിമർശിച്ചു.
  സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, സെക്രട്ടറി രഞ്ജിത ജയരാജ്, ഇജാസ് ഇഖ്‌ബാൽ, ഷാഹിൻ തൻസീർ എന്നിവർ സമരപ്പന്തലിലെ സന്ദർശനത്തിന് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img