04:03am 13 November 2026
NEWS
കൊച്ചി വിമാനത്താവളത്തിൽ ഡെമോക്രസി ഇൻസ്റ്റലേഷൻ അനാവരണം ചെയ്തു
07/03/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി  വിമാനത്താവളത്തിൽ ഡെമോക്രസി ഇൻസ്റ്റലേഷൻ അനാവരണം ചെയ്തു
HIGHLIGHTS

സിയാൽ ആഭ്യന്തര ടെർമിനലിൽ ഒരുക്കിയ  ഡെമോക്രസി ഇൻസ്റ്റലേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ അനാവരണം ചെയ്യുന്നു. ജില്ലാ കളക്ടർ ജി പ്രിയങ്ക, സിയാൽ എംഡി എസ്. സുഹാസ് എന്നിവർ സമീപം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിയാൽ) ഒരുക്കിയ  'എ ട്രൈബ്യൂട്ട് ടു ഡെമോക്രസി'  എന്ന ശിൽപ ഇൻസ്റ്റലേഷൻ  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അനാവരണം ചെയ്തു. 

​തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഭിപ്രായപ്പെട്ടു.
​തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്വീപ്' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ) പദ്ധതിയുടെ ഭാഗമായാണ് ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്. 

ജനാധിപത്യ പ്രക്രിയയിൽ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആഭ്യന്തര ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള ഈ കലാരൂപം യാത്രക്കാരിലും സന്ദർശകരിലും ഓരോ വോട്ടും വിലപ്പെട്ടതാണെന്ന സന്ദേശം എത്തിക്കും.

​സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ,   ജില്ലാ കളക്ടർ ജി. പ്രിയങ്ക ,സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ന്യൂഡൽഹിയിലേക്ക് മടങ്ങി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img