
കൊച്ചി: ഇന്ത്യയിൽ പ്രീമിയം കൺസ്യൂമർ പോർട്ട്ഫോളിയോ വിപുലീകരിച്ച് ഡെൽ ടെക്നോളജീസ് പുതിയ ഡെൽ എക്സ് പി എസ് 13 ഉൾപ്പെടുത്തി ഡെൽ 14 എസ്, ഡെൽ 16 എസ്, എലിയൻവെയർ 15 ലാപ്ടോപ്പ് മോഡലുകൾ അവതരിപ്പിച്ചു. എഐ അധിഷ്ഠിത ഉൽപ്പാദനക്ഷമത, മികച്ച പോർട്ടബിലിറ്റി, ഉയർന്ന പ്രകടനക്ഷമതയുള്ള ഗെയിമിംഗ് എന്നിവ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ക്രിയേറ്റർമാർ, ഗെയിമർമാർ എന്നിവരെ മുൻനിർത്തിയാണ് പുതിയ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു കിലോഗ്രാംമാത്രം ഭാരമുള്ള എക്സ് പി എസ് 13, ഏറ്റവും പുതിയ ഇൻറൽ പ്രോസസറുകൾ, 32 ജിബി വരെ മെമ്മറി, 17 മണിക്കൂർ വരെ ബാറ്ററി ലൈഫ്, എഐ സവിശേഷതകൾ എന്നിവയോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡെൽ 14 എസ്, 16 എസ് തുടങ്ങിയ മോഡലുകൾ എഐ അധിഷ്ഠിത ദൈനംദിന ഉപയോഗത്തിനും എലിയൻവെയർ 15 ഉയർന്ന നിലവാരത്തിലുള്ള ഗെയിമിംഗും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ 400-ലധികം നഗരങ്ങളിൽ ഡെല്ലിൻറെ ഓംനി-ചാനൽ ശൃംഖല വഴിയും Dellstore.com, ഡെൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പ്രമുഖ റീട്ടെയിൽ ശൃംഖലകൾ എന്നിവയിൽ പുതിയ മോഡലുകൾ ലഭ്യമാകും. എക്സ് പി എസ് 13-ന് 79,990 രൂപ മുതലും ഡെൽ 14 എസ്, 16 എസ്, എലിയൻവെയർ 15 എന്നിവയ്ക്ക് യഥാക്രമം 1,19,990 രൂപ, 2,29,990 രൂപ, 1,28,990 രൂപ മുതലുമാണ് വില.
Photo Courtesy - Google








