10:12am 20 October 2026
NEWS
ദില്ലി വിജയം - ബി ജെ പി ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി
08/02/2025  10:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദില്ലി വിജയം - ബി ജെ പി ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി

കൊച്ചി - ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ നഗരത്തിൽ ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും  നടത്തി.

ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ. സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം എൻ.എം. രവി,ഫിഷർ മെൻ സെൽ സംസ്ഥാന സഹകൺവീനർ സുനിൽ തീരഭൂമി, മണ്ഡലം പ്രസിഡണ്ടുമാരായ അജിത് ആനന്ദൻ, അഡ്വ. സ്വരാജ്, വിനോദ് വർഗ്ഗീസ്, നേതാക്കളായ അഡ്വ. വേദരാജ്, ഡോ. ജലജ ആചാര്യ, കെ.വിശ്വനാഥൻ. നവീൻ ശിവൻ,റാണി ഷൈൻ, സുധ വിമോദ്, ഗോപു പരമശിവൻ, പാറപ്പുറം രാധാകൃഷ്ണൻ, രഘുനാഥ് ഉണ്ണിത്താൻ, ശ്രീകുമാർ, ശശി കുമാരമേനോൻ, മുരളി കൃഷ്ണ, സന്ധ്യ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img