10:13pm 22 September 2026
NEWS
ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ട യുവതി കൂട്ടബലാത്സം​ഗത്തിനിരയായി
14/08/2025  01:55 PM IST
nila
ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുകെട്ട യുവതി കൂട്ടബലാത്സം​ഗത്തിനിരയായി

പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് ലക്കുകെട്ട യുവതിയെ സുഹൃത്ത് ഉൾപ്പെടെ നാലുപേർ ചേർന്ന് ബലാത്സം​ഗം ചെയ്തു. വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിൽവെച്ചാണ് ഇരുപത്തിനാലുകാരിയായ യുവതി കൂട്ടബലാത്സം​ഗത്തിനിരയായത്. പാർട്ടിക്കിടെ അമിതമായി മദ്യം കഴിച്ച യുവതിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് നാലം​ഗ സംഘം ബലാത്സം​ഗം ചെയ്തത്. 

ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതി ആൺസുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് പാർട്ടിയിൽ പങ്കെടുക്കാനായി പോയത്. പാർട്ടിക്കിടെയാണ് മറ്റ് മൂന്നു പേരെയും യുവതി കണ്ടുമുട്ടിയത്. ആഘോഷത്തിനിടെ മദ്യപിച്ച യുവതിയെ ശുചിമുറിയിലെത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് മർദിച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ ചേർന്ന് യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ടിട്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ വിവരം അറിയിച്ചു. യുവതിയുടെ പരാതിയിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img