02:57pm 01 May 2026
NEWS
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, ഗര്‍ഭിണികള്‍ക്ക് 2,10,000 രൂപയും; ഡൽഹിയിൽ വമ്പൻ വാ​ഗ്ദാനങ്ങളുമായി ബിജെപി

17/01/2025  05:15 PM IST
nila
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, ഗര്‍ഭിണികള്‍ക്ക് 2,10,000 രൂപയും; ഡൽഹിയിൽ വമ്പൻ വാ​ഗ്ദാനങ്ങളുമായി ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുമെന്നതുൾപ്പെടെ ജനപ്രിയ പദ്ധതികൾ നടപ്പാക്കുമെന്നാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നത്. സ്ത്രീകളെയും യുവവോട്ടർമാരെയും തങ്ങൾക്കൊപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പുറത്തുവിട്ട പ്രകടനപത്രികയിലുള്ളത്.

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുന്നതിന് പുറമേ ഗർഭിണികൾക്ക് 2,10,000 രൂപ ധനസഹായം നൽകുമെന്നും ബിജെപി വാ​ഗ്ദാനം ചെയ്യുന്നു. തങ്ങൾ ഡൽ​ഹിയിൽ അധികാരത്തിലെത്തിയാൽ പാചകവാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുമെന്നും ബിജെപി വാ​ഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പാക്കുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നു. 

പ്രധാന വാഗ്ദാനങ്ങൾ

  • മഹിളാ സമൃദ്ധി യോജന എന്ന പേരിലുള്ള പദ്ധതിയിലൂടെ ഡൽഹിയിലെ എല്ലാ സ്ത്രീകൾക്കും 2500 രൂപ നൽകും. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അംഗീകാരം നൽകും.
  • ഡൽഹിയിൽ നിലവിലുള്ള എല്ലാ ക്ഷേമ പദ്ധതികളും തുടരും
  • പാചകവാതകം ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സിലിണ്ടറിന് 500 രൂപ സബ്സിഡി ലഭിക്കും, കൂടാതെ ഹോളിയിലും ദീപാവലിയിലും അവർക്ക് ഓരോ സിലിണ്ടറും സൗജന്യമായി ലഭിക്കും.
  • ഗർഭിണികളായ സ്ത്രീകൾക്ക് 21000 രൂപ നൽകും
  • ജെജെ ക്ലസ്റ്ററുകളിൽ 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി അടൽ കാന്റീനുകൾ സ്ഥാപിക്കും
  • 60 നും 70 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 2,500 രൂപയും 70 വയസ്സിനു മുകളിലുള്ളവർക്ക് 3,000 രൂപയും പെൻഷനായി നൽകും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img