05:11pm 30 April 2026
NEWS
ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
27/02/2025  04:22 PM IST
nila
ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ഈന്തപ്പഴത്തിനുള്ളിൽവെച്ച് കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസിന്റെ പിടിയിലായി.  SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 172 ​ഗ്രാം സ്വർണവും പിടിച്ചെടുത്തു. സൗദിയിലെ ജിദ്ദയിൽനിന്നെത്തിയ 56-കാരനാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. 

കവറിൽ കെട്ടിയ നിലയിലാണ് ഇയാൾ ഈന്തപ്പഴം കൊണ്ടുവന്നത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണമാണെന്ന് കണ്ടെത്തിയത്. സ്വർണം കൃത്യമായ അളവിൽ മുറിച്ച് ഈന്തപ്പഴത്തിൽ നിറച്ചിരിക്കുകയായിരുന്നു. ഈ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img