10:50pm 21 September 2026
NEWS
ജനസമ്പർക്ക പരിപാടിക്കിടെ യുവാവ് ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചു
20/08/2025  11:22 AM IST
nila
 ജനസമ്പർക്ക പരിപാടിക്കിടെ യുവാവ് ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചു

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഒരു യുവാവ് രേഖ ഗുപ്തയുടെ കരണത്തടിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിടാൻ ശ്രമുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ അക്രമിയെ പൊലീസ് പിടികൂടി. രേഖ ​ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് മുപ്പത്തഞ്ച് വയസാണ് പ്രായമെന്ന് പറയപ്പെടുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, രേഖ ഗുപ്തയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ ബുധനാഴ്ചകളിലും  രാവിലെ രേഖ ഗുപ്ത സ്വന്തം വസതിയിൽ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്. ഇന്നും പതിവുപോലെ പൊതുജനങ്ങളെ കാണുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ സംഭവത്തെ അപലപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img