11:14am 25 November 2026
NEWS
ഡൽഹിയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ട് സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ
25/11/2026  10:24 AM IST
nila
ഡൽഹിയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ട് സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

 

ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേ ജീവനക്കാരിയായ 22കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിങ്കളാഴ്ച രാത്രി കഫേയിലെ ജോലി അവസാനിപ്പിച്ച ശേഷം സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സംഭവം. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കഫേ അടച്ചതിനു പിന്നാലെ ജീവനക്കാർ സൽത്താനേറ്റ് കഫേയിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത സംഘം പുലർച്ചെ 3.30 വരെ ആഘോഷം തുടർന്നു. ഇതിനിടെയാണ് സഹപ്രവർത്തകരായ രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. മറ്റ് ജീവനക്കാർ സംഭവത്തിന് കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ്, ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img