02:02am 30 April 2026
NEWS

ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്

08/02/2025  10:38 AM IST
nila
 ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക്. ഡൽഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്. ആം ആദ്മി പാർട്ടി തൊട്ടുപിന്നിലുണ്ടെങ്കിലും അവർക്ക് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. അതേസമയം, കോൺ​ഗ്രസ് ഒരു സീറ്റിൽ പോലും മുന്നിലെത്തിയില്ല. നീണ്ട 27 വർഷത്തിനൊടുവിലാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്.

ആം ആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 

19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img